Home Uncategorized സർക്കാർ വഞ്ചനക്ക് തിരിച്ചടി ഉറപ്പ്; എൻ.ജി. അസോസിയേഷൻ

സർക്കാർ വഞ്ചനക്ക് തിരിച്ചടി ഉറപ്പ്; എൻ.ജി. അസോസിയേഷൻ

0

കൽപ്പറ്റ: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുകയും 12-ാംശമ്പള പരിഷ്കരണം അട്ടിമറിക്കുകയും ചെയ്ത ഇടത് സർക്കാരിനോട് ജീവനക്കാർ ജനാധിപത്യ രീതിയിൽ പകരം വീട്ടുമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.വിഷ്ണുദാസ്.
എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത ലോംഗ് മാർച്ച് സമാപന സമ്മേളനം സിവിൽ സ്റ്റേഷൻ പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ കെ.റ്റി ഷാജി അധ്യക്ഷത വഹിച്ചു.

ക്ഷാമബത്താ കുടിശ്ശിക, 11-ാം ശമ്പള പരിഷ്ക്കരണ കുടിശ്ശിക, ഏൺഡ് ലീവ് സറണ്ടർ എന്നിവ പിടിച്ച് വച്ചതിലൂടെ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ജീവനക്കാർക്ക് വന്നിട്ടുള്ളതെന്നും ശമ്പള പരിഷ്ക്കരണം അട്ടിമറിച്ച ആദ്യ സർക്കാരാണിതെന്നും, ജീവനക്കാർ കരുതിയിരിക്കണമെന്നും അദ്ദഹം കൂട്ടി ചേർത്തു.

നേരെത്തെ GST ജില്ലാ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച ലോംഗ് മാർച്ച് സംസ്ഥാന സെക്രട്ടറി കെ.എ. മുജീബ് ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലാ സെക്രട്ടറി പി.ജെ.ഷൈജു നേതൃത്വം നൽകി. ജില്ലാ ട്രഷറർ സി.ജി. ഷിബു, എം.ജി.അനിൽകുമാർ, ലൈജു ചാക്കോ, പി.റ്റി. സന്തോഷ്, എം. നസീമ, എൻ.വി. അഗസ്റ്റ്യൻ, ഇ വി ജയൻ എന്നിവർ പ്രസംഗിച്ചു. ബെൻസി ജേക്കബ്, സിനീഷ് ജോസഫ്, എൻ.എ.അബ്ദുൾ ഗഫൂർ, റ്റി.പരമേശ്വരൻ, ജെയിംസ് കുര്യൻ, വി.എസ് ശരത്, കെ.ആർ പ്രതിഷ്, ശശിധരകുറുപ്പ്, പി.ജെ.ജെയിംസ്, എം.വി സതീശൻ,നിഷാ പ്രസാദ് എന്നിവർ നേതൃത്വം കൊടുത്തു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version