Home Uncategorized വയനാട്ടിൽ യൂത്ത് കോൺഗ്രസിൽ അതൃപ്തി പുകയുന്നു; സീറ്റ് നിഷേധിച്ചതിൽ കടുത്ത വിമർശനം

വയനാട്ടിൽ യൂത്ത് കോൺഗ്രസിൽ അതൃപ്തി പുകയുന്നു; സീറ്റ് നിഷേധിച്ചതിൽ കടുത്ത വിമർശനം

0

വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് സീറ്റുകൾ വിഭജിച്ചതിൽ യൂത്ത് കോൺഗ്രസിൽ കടുത്ത അതൃപ്തി. സംസ്ഥാന ജനറൽ സെക്രട്ടറിക്കും ജില്ലാ പ്രസിഡന്റിനും സീറ്റ് നിഷേധിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ അമൽ ജോയ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചു. “യൂത്ത് കോൺഗ്രസ് എന്നാൽ കോടതി മുറികളും, ജയിലറകളും, കൊടിയ പൊലീസ് മർദനവും മാത്രമാണ്,” എന്ന് അദ്ദേഹം പരിഹസിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കഴിഞ്ഞ ഭരണസമിതി അംഗവുമായിരുന്ന ജഷീർ പള്ളിവയലിന് തോമാട്ടുചാൽ ഡിവിഷൻ സീറ്റ് നിഷേധിച്ചതാണ് പ്രധാന പ്രതിഷേധ കാരണം. ഈ ജനറൽ സീറ്റ് കോൺഗ്രസ് മുസ്ലിം ലീഗിന് വിട്ടുനൽകുകയായിരുന്നു.

അതേസമയം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായ അമൽ ജോയിയെ കേണിച്ചിറ ഡിവിഷനിലും പരിഗണിച്ചില്ല. 25 വർഷമായി എൽഡിഎഫ് വിജയിച്ചിരുന്ന നൂൽപ്പുഴ ഡിവിഷൻ കഴിഞ്ഞ തവണ പിടിച്ചെടുത്ത നേതാവാണ് അമൽ ജോയ്. പ്രാദേശിക നേതൃത്വത്തിന് എതിർപ്പില്ലാതിരുന്നിട്ടും സീറ്റ് നിഷേധിച്ചതിലും അമർഷം പുകയുന്നുണ്ട്. ഇന്നലെ നടന്ന ഡിസിസി കോർ കമ്മിറ്റി യോഗത്തിലും യൂത്ത് കോൺഗ്രസ് തങ്ങളുടെ അതൃപ്തി അറിയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version