കൽപ്പറ്റ:കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരളയാത്രയുടെ വയനാട് ജില്ലാ സ്വാഗതസംഘം രൂപീകരിച്ചു.മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സെൻ്റിനറിയുടെ ഭാഗമായാണ് മുസ്‌ലിം ജമാഅത്ത് കേരള യാത്ര നടത്തുന്നത്. 2026
ജനുവരി ഒന്ന് മുതൽ 17 വരെയാണ് കേരളയാത്ര.ജനുവരി 5 ന് കൽപറ്റയിൽ സ്വീകരണം നൽകും.
കൽപ്പറ്റ ദാറുൽഫലാഫ് ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ സമസ്ത കേന്ദ്ര മുശാവറ അംഗം പി.ഹസൻ മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു.കെ. ഒ അഹ്‌മദ് കുട്ടി ബാഖവി അദ്ധ്യക്ഷത വഹിച്ചു.മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽസെക്രട്ടറി എസ്.ശറഫുദ്ദീൻ.സംസ്ഥാന കമ്മിറ്റി അംഗം ബശീർ മാസ്റ്റർ ചെല്ലക്കൊടി എന്നിവർ കേരളയാത്ര,സെൻ്റിനറിഗാർഡ് പദ്ധതികളവതരിപ്പിച്ചു. മുത്തുക്കായതങ്ങൾ,അലിമുസ്‌ലിയാർ വെട്ടത്തൂർ,കെ.സി അബൂബക്കർ ഹസ്രത്ത്,കെ. കെ.മുഹമ്മദലി ഫൈസി,നാസർമുസ്‌ലിയാർ ഊട്ടി,ബശീർ സഅദി,സലാംമുസ്‌ലിയാർ,കെ. എ. സലാം ഫൈസി,ഇ.പി അബ്‌ദുല്ല സഖാഫി,റംശാദ് ബുഖാരി ,എസ്.അബ്‌ദുല്ല,പി .സി.അബുശ്ശദ്ദാദ് ,സി .എച്ച് നാസർ മാസ്റ്റർ ,ലത്വീഫ് കാക്കവയൽ,ഹാരിസ് ഇർഫാനി,ബശീർകുഴിനിലം ,ഉമർ സഖാഫി ചെതലയം,ആലാൻ അന്ത്രുഹാജി പ്രസംഗിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി ചെയർമാൻ ഹാരിസ് നീലിക്കണ്ടിനീലിക്കണ്ടി
വർക്കിംഗ് ചെയർമാൻ കെകെ മുഹമ്മദലി ഫൈസി
ജനറൽ കൺവീനർ കെ എസ് മുഹമ്മദ് സഖാഫി
ഫിനാൻസ് സെക്രട്ടറി ന്യൂ ബെയ്ക്ക് ബാവ
കോർഡിനേറ്റർ ലത്തീഫ് കാക്കവയൽ
വൈസ് ചെയർമാൻ
ഹംസ അഹ്സനി ഓടപ്പള്ളം
ബഷീർ സഅദി
നാസർ മുസ്ലിയാർ ഊട്ടി
സലാം മുസ്ലിയാർ
ജോ.കൺവീനർമാർ
റംഷാദ് ബുഖാരി
ഉമർ സഖാഫി ചെതലയം
ഹാരിസ് ഇർഫാനി
ഡോ. ഇർഷാദ്
എന്നിവരെ തെരഞ്ഞെടുത്തു.
ഫോട്ടോ-കേരള മുസ്‌ലിം ജമാഅത്തിന് നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയുടെ വയനാട് ജില്ലാ സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ പി.ഹസൻ മൗലവി ബാഖവി ഉദ്ഘാടനം ചെയ്യുന്നു.
