അതിരാറ്റുകുന്ന്: ജി എച്ച് എസ് അതിരാറ്റുകുന്ന് സ്കൂളിൽ പലഹാര മേള സംഘടിപ്പിച്ചു. കുട്ടികൾ വീട്ടിൽനിന്ന് തയ്യാറാക്കിക്കൊണ്ടുവന്ന വിഭവങ്ങളാണ് മേളയിൽ ഉണ്ടായിരുന്നത്. പലഹാര മേള പ്രധാനാധ്യാപിക സിനിമോൾ ഉദ്ഘാടനം ചെയ്തു. അധ്യാപകൻ സജേഷ് കെ.വി ആശംസകൾ അറിയിച്ച് സംസാരിച്ചു.
