Home Uncategorized വേദനിക്കുന്നവരെ കരുതലോടെ ചേര്‍ത്തുനിര്‍ത്തണം: ടി. സിദ്ദിഖ് എംഎല്‍എ

വേദനിക്കുന്നവരെ കരുതലോടെ ചേര്‍ത്തുനിര്‍ത്തണം: ടി. സിദ്ദിഖ് എംഎല്‍എ

0

കല്‍പ്പറ്റ: വേദനിക്കുന്നവരെ കരുതലോടെ ചേര്‍ത്തുനിര്‍ത്താന്‍ സമൂഹത്തിന് കഴിയണമെന്ന് ടി. സിദ്ദിഖ് എംഎല്‍എ. ഓട്ടിസം ബാധിതര്‍ക്ക് കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി സ്പര്‍ശ് എന്ന പേരില്‍ നടപ്പാക്കിയ
പെന്‍ഷന്‍ പദ്ധതിയുടെ നാലാം വാര്‍ഷികാഘോഷവും സ്‌നേഹസംഗമവും സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.പി. ചാത്തുകുട്ടി അധ്യക്ഷത വഹിച്ചു. സൊസൈറ്റി സെക്രട്ടറി കെ.പി. ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിനോദ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഹിപ്‌നോട്ടിക് മൈന്‍ഡ് കൗണ്‍സലര്‍ ഷെഫീക്ക് എളേറ്റില്‍, കെ. സദാനന്ദന്‍, റസാഖ് കല്‍പ്പറ്റ, പി.പി. അബ്ദുള്‍ ഖാദര്‍, പി.പി. ആലി, സലീം കാളങ്ങാടന്‍, ജുനൈദ് കൈപ്പാണി, ഹാരിസ് പീസ് വില്ലേജ് എന്നിവര്‍ പ്രസംഗിച്ചു. സൊസൈറ്റി പ്രസിഡന്റ് സൂപ്പി കല്ലങ്കോടന്‍ സ്വാഗതവും സ്പര്‍ശ് കണ്‍വീനര്‍ ജുനീഷ് മജീദ് നന്ദിയും പറഞ്ഞു. ഓട്ടിസം ബാധിതര്‍ക്ക് മാസം 1,000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് സ്പര്‍ശ്. നിലവില്‍ 86 പേര്‍ക്കാണ് മണി ഓര്‍ഡര്‍ മുഖേന പെന്‍ഷന്‍ ലഭ്യമാക്കുന്നത്. ഭക്ഷ്യക്കിറ്റ്, മരുന്ന്, മറ്റ് സഹായങ്ങള്‍ എന്നിവയും സ്പര്‍ശ് പദ്ധതിയില്‍ നല്‍കുന്നുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version