കോറോം: അടുത്ത മാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ആവേശപൂർവ്വം നടന്നു.
പ്രവർത്തക കൺവെൻഷൻ SDPI സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ ഉദ്‌ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ മുന്നോട്ടു വെച്ച് സുതാര്യമായ വികസനമാണ് SDPI ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.
കൺവെൻഷന്റെ ഭാഗമായി തൊണ്ടർനാട് പഞ്ചായത്തിലെ 13 ആം വാർഡിലെ പാർട്ടി സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരിപാടിയിൽ
ജില്ലാ ജനറൽ സെക്രട്ടറി പി. ടി സിദ്ധീഖ്, മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ, പഞ്ചായത്ത് സെക്രട്ടറി അബു സി കെ, വൈസ് പ്രസിഡന്റ് അബ്ദുറഹ്‌മാൻ, ജോയിന്റ് സെക്രട്ടറി മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു
