Home Uncategorized ജില്ലയിലെ റേഷൻ കടകളും മറ്റ് സ്ഥാപനങ്ങളും സന്ദര്‍ശിച്ച് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ

ജില്ലയിലെ റേഷൻ കടകളും മറ്റ് സ്ഥാപനങ്ങളും സന്ദര്‍ശിച്ച് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ

0

കൽപറ്റ:സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ജില്ലയിലെ വിവിധ സ്ഥാപനങ്ങൾ സന്ദര്‍ശിച്ച് വകുപ്പുകളുടെ പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ വിലയിരുത്തി. ഭക്ഷ്യ കമ്മിഷൻ അംഗം വി. രമേശന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. വൈത്തിരി, ബത്തേരി താലൂക്കുകളിലെ റേഷൻ കടകളിലും മീനങ്ങാടി ഗ്രാമപഞ്ചായത്തിനു കീഴിൽ കാക്കവയലിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലും കമ്മിഷൻ സന്ദർശനം നടത്തി. കുട്ടികൾക്ക് പുതിയ മെനു പ്രകാരം ഭക്ഷ്യധാന്യങ്ങൾ നൽകുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തി. മീനങ്ങാടി ഗവ ഹൈസ്കൂളിൽ സ്കൂളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണം നിരീക്ഷിക്കുകയും വിദ്യാർഥികളിൽ നിന്നു പുതിയ മെനു പ്രകാരമുള്ള ഉച്ചഭക്ഷണം സംബന്ധിച്ചുള്ള വിവരങ്ങൾ അദ്ദേഹം ചോദിച്ചറിയുകയും ചെയ്തു. സ്കൂളിലെ അടുക്കള സൗകര്യങ്ങൾ മികച്ച നിലവാരത്തിലുള്ളതാണെന്നും ഉച്ചഭക്ഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കുമെന്നും കമ്മിഷൻ അംഗം വി രമേശൻ പറഞ്ഞു.

സപ്ലൈകോയുടെ കീഴിൽ കൊളഗപ്പാറയിൽ പ്രവർത്തിക്കുന്ന എൻ.എഫ്.എസ്.എ ഗോഡൗണിലും ഭക്ഷ്യ കമ്മിഷൻ സന്ദർശനം നടത്തി. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഗോഡൗണിലെ ജീവനക്കാരെ കമ്മിഷൻ അംഗം അഭിനന്ദിച്ചു. അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാലിൽ പ്രവർത്തിക്കുന്ന മൈത്രി അമൃതം മിക്സ് നിർമാണ കേന്ദ്രവും സന്ദർശിച്ച് പ്രവര്‍ത്തനങ്ങൾ വിലയിരുത്തി. ജില്ലാ സപ്ലൈ ഓഫിസർ ജയിംസ് പീറ്റർ, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫിസർ എൻ.ജി ഗീത, വൈത്തിരി എൻ.എം.ഒ സിബി ജോൺ, താലൂക്ക് സപ്ലൈ ഓഫിസർ വി.ജെ ജോസഫ് എന്നിവർ സന്ദർശനത്തിൽ കമ്മിഷനെ അനുഗമിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version