Home Uncategorized കൈറ്റിന്റെ ‘എന്റെ സ്കൂള്‍ എന്റെ അഭിമാനം’ – പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

കൈറ്റിന്റെ ‘എന്റെ സ്കൂള്‍ എന്റെ അഭിമാനം’ – പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

0

പനമരം: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ
‘എന്റെ സ്കൂള്‍ എന്റെ അഭിമാനം’ റീൽസ് നിർമാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. 14 ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എന്‍.എസ്.കെയും കൈറ്റ് സി.ഇ.ഒ.
കെ. അന്‍വര്‍ സാദത്തും ചേര്‍ന്നു സ്കൂളുകള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചത്. വിജയികളായ 101 സ്കൂളുകളുടെ പട്ടികയില്‍ ജില്ലയില്‍ നിന്ന് ഇടംപിടിച്ച ജി.എച്ച്.എസ് ബീനാച്ചി, ജി.എച്ച്.എസ്.എസ് തരിയോട്, നിർമല എച്ച് എസ് തരിയോട്., എസ്.എൻ.എച്ച്.എസ്.എസ് പൂതാടി, ജി.എച്ച്.എസ് തേറ്റമല സ്കൂളുകളാണ് കൈറ്റ് ജില്ലാ കേന്ദ്രത്തിൽ വെച്ച് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്. കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ലൈവായി സംപ്രേഷണം ചെയ്ത ചടങ്ങില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ ആശയവിനിമയം നടത്തി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി ഹസീന ചടങ്ങില്‍ പങ്കെടുത്തു.
പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ മറ്റു വിദ്യാലയങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടന്ന റീല്‍സ് മത്സരത്തിനെത്തുടര്‍ന്ന് കൈറ്റ് വിക്ടേഴ്സിന്റെ നേതൃത്വത്തില്‍ ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ ഡിസംബര്‍ അവസാനം മുതല്‍ സംപ്രേഷണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍
പൂര്‍ത്തിയായി വരുന്നു. ഇതിലേക്ക് അപേക്ഷ നല്‍കേണ്ട തീയതി നവംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. സ്കൂള്‍ മികവുകള്‍ സമൂഹ മധ്യത്തില്‍ എത്തിക്കുന്നതിനുള്ള ഒരു അവസരമായി ഹരിതവിദ്യാലയം റിയാലിറ്റി ഷോ പ്രയോജനപ്പെടുത്തണമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version