പനമരം:കെല്ലൂർ ഗവ. എൽപി സ്കൂളിൽ കുട്ടികളെ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പച്ചക്കറി തൈ നട്ട് വെള്ളമുണ്ട പഞ്ചായത്ത് കൃഷി ഓഫിസർ അസൂന്ത ഉദ്ഘാടനം ചെയ്തു . കൃഷിയുടെ മൂല്യങ്ങളെ കുറിച്ച് ബോധവൽക്കരണവും നടത്തി. ശിശുദിന ദിവസം തന്നെ തിരഞ്ഞെടുത്തത് കുട്ടികൾക്ക് സന്തോഷമായി. ഹെഡ്മാസ്റ്റർ അനിൽ, അധ്യാപിക പ്രെസ്സി, പി ടി എ പ്രസിഡൻ്റ് ഷമീർ തുരുത്തിയിൽ , അബ്ദുള്ള എം, ഫർസാന, ഇബ്രാഹിം. ഇ, നവാസ്, ആഷിഖ്, അൻസാർ, ഖാസിം, ഷംസീന , ബുഷ്റ, തുടങ്ങിയവർ പങ്കെടുത്തു.
