Home Uncategorized ‘തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയം, തെളിവുകളുമായി വരും’

‘തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയം, തെളിവുകളുമായി വരും’

0

ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിഹാറില്‍ വോട്ടുകൊള്ളയാണ് നടന്നതെന്നും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബിഹാറില്‍ വലിയ തട്ടിപ്പുകള്‍ നടന്നുവെന്നും തെരഞ്ഞെടുപ്പ് ഫലം കൃത്യമായി വിശകലനം ചെയ്യുമെന്നും തെളിവുകളുമായി വരുമെന്നും കെസി വേണു ഗോപാല്‍ പറഞ്ഞു. ഹരിയാന തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ കുറിച്ച് ഞങ്ങള്‍ സംശയം ഉന്നയിക്കുന്നതാണ്. ആരും വിശ്വസിച്ചില്ല. ബിഹാറില്‍ തെളിവുകളുമായി വരും. തെരഞ്ഞെടുപ്പ് കമ്മീഷന് ചോദ്യം ചെയ്യാനാകുമോ എന്നറിയാമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. തേജസ്വി യാദവുമായി സംസാരിച്ചതായും ഡാറ്റകള്‍ ശേഖരിച്ച് ഫലം ഇന്ത്യാസഖ്യം ഒന്നിച്ച് വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ വോട്ടുകൊള്ള ആരോപണത്തില്‍ ഉറച്ചു നില്‍ക്കാനാണ് പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ അദ്ധ്യക്ഷതയല്‍ നടന്ന യോഗം തീരുമാനിച്ചത്. എസ്‌ഐആറിനു ശേഷം വോട്ടര്‍പട്ടികയിലെ ക്രമക്കേടിലൂടെ ബിജെപിയെ വിജയിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്താശ ചെയ്തു എന്നാണ് കോണ്‍ഗ്രേസിന്റെ ആരോപണം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version