Home Uncategorized എഴുത്ത് സ്വതന്ത്രവും നിർഭയവുമാകണം- കസ്‌തൂരിക മിശ്ര

എഴുത്ത് സ്വതന്ത്രവും നിർഭയവുമാകണം- കസ്‌തൂരിക മിശ്ര

0

മീനങ്ങാടി : സമകാലിക സാമൂഹിക ചുറ്റുപാടിൽ നിർഭയമായി എഴുതാനും ആശയങ്ങൾ പ്രകാശിപ്പിക്കാനും യുവതലമുറയിലെ എഴുത്തുകാർ മുന്നോട്ടുവരണമെന്ന് ഒഡീഷ കവിയും ഗസൽ ഗായികയും ചിത്രകാരിയുമായ കസ്തൂരിക മിശ്ര ആവശ്യപ്പെട്ടു. അവസരങ്ങൾ ആർക്കു വേണ്ടിയും കാത്തുനിൽക്കാറില്ല. എഴുത്തുകാർ സ്വതന്ത്രമായി ചിന്തിക്കുകയും നവീനമായ ഭാഷയിൽ എഴുതുകയും ചെയ്യുമ്പോഴാണ് അതൊരു സാംസ്കാരിക പ്രവർത്തനമായി മാറുന്നതെന്നും പുതിയകാലത്തിൻ്റെ സാധ്യതകൾ എഴുത്തുകാർ പ്രയോജനപ്പെടുത്തണമെന്നും അവർ കൂട്ടിച്ചേർത്തു.

മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ.
പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

കവി ഡോ. സി.പി ശഫീഖ് , ഡോ. ബാവ കെ പാലുകുന്ന്, പി. ടി ജോസ് , സ്‌മിത മൽഹാർ സായന്ത് സജീവ് , ദേവനന്ദ , സൻഹ എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന ഗസൽ സായാഹ്‌നത്തിൽ കസ്തൂരിക മിശ്ര, കെ സുനിൽ കുമാർ, ഹിമ ലക്ഷ്മി , നിയ റഹ്മ എന്നിവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version