Home Uncategorized എസ്.പി.സി സംയുക്ത പാസിങ്‌ ഔട്ട്‌ പരേഡ് നടത്തി

എസ്.പി.സി സംയുക്ത പാസിങ്‌ ഔട്ട്‌ പരേഡ് നടത്തി

0

പുൽപള്ളി: ജയശ്രീ എച്ച്.എസ്.എസ് പുൽപള്ളി, എം.എം.ജി.എച്ച്.എസ്.എസ് കാപ്പിസെറ്റ്, ദേവിവിലാസം വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ വേലിയമ്പം എന്നീ സ്കൂളുകളുടെ സംയുക്ത പാസിങ്‌ ഔട്ട്‌ പരേഡ് നടത്തി. 2023-2025 വർഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ വച്ചാണ് നടന്നത്. ബത്തേരി ഡി.വൈ.എസ്.പി. കെ.ജെ ജോൺസൺ സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. റിസ്‌ലിൻ റിജു പരേഡ് കമാണ്ടറും വി.എസ്. അലന്റ സെക്കന്റ് പരേഡ് കമാണ്ടറുമായിരുന്നു.

ജയശ്രീ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കെ.ആർ ജയറാം, പുൽപള്ളി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഓ കെ.വി മഹേഷ്‌, എസ്.പി.സി എ.ഡി.എൻ.ഒ കെ. മോഹൻദാസ്, മൂന്നു സ്കൂളുകളിലെയും ഹെഡ്മാസ്റ്റർമാരായ പി.ആർ സുരേഷ് (ജയശ്രീ HSS), പ്രമീള (മുതലി മാരൻ GHSS) രജീഷ് ( ദേവിവിലാസം വൊക്കേഷണൽ HSS) മറ്റ് പോലീസ് ഉദ്യോഗസ്ഥർ , പി. ടി .എ പ്രതിനിധികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version