പുൽപ്പള്ളി :കുച്ചിപ്പുടിയിൽ തുടർച്ചയായി നാലാം വർഷവും നക്ഷത്രത്തിളക്കവുമായി നക്ഷത്ര .
കോട്ടയത്ത് വെച്ച് നടന്ന ഓൾ കേരള സി ബി എസ് ഇ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുടിയിൽ എ ഗ്രേഡ് നേടി നക്ഷത്ര റിജു .
സി ബി എ ഇ ഓൾ കേരള വിഭാഗം കുച്ചിപുടിയിൽ തുടർച്ചയായി നാലാം വർഷവും വിജയം കരസ്ഥ മാക്കി വയനാട് ജില്ലക്ക് തന്നെ അഭിമാനയിരിക്കുകയാണ് നക്ഷത്ര.
പുൽപ്പള്ളി അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ നക്ഷത്ര യുടെ നൃത്താധ്യാപിക കലാമണ്ഡലം റെസ്സി ഷാജി ദാസാണ് .
പുൽപ്പള്ളി, അമരക്കുനി മംഗലത്ത് റിജു – ദിവ്യ ദമ്പതികളുടെ മകളാണ് നക്ഷത്ര
