Home Uncategorized പ്രഥമ പക്ഷി മേളക്ക് തുടക്കമായി.

പ്രഥമ പക്ഷി മേളക്ക് തുടക്കമായി.

0

പ്രകൃതിയുടെ
ആവാസ വ്യവസ്ഥ സുസ്ഥിരമായി നില നിർത്തുന്നതിൽ പക്ഷികളുടെ പങ്ക് പ്രധാനം.

ടി.സിദീഖ് എം.എൽ.എ.
.
കൽപ്പറ്റ.

പ്രകൃതിയുടെ
ആവാസ വ്യവസ്ഥ സുസ്ഥിരമായി നില നിർത്തുന്നതിൽ പക്ഷികളുടെ പങ്ക് വളരെ പ്രധാനമാണെന്ന്
കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ. എ. ടി.സിദീഖ് പറഞ്ഞു.

രാജ്യത്തെ പ്രഥമ പക്ഷി മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ.

മനുഷ്യനാണ് എല്ലാറ്റിനും മുകളിലെന്ന മിഥ്യാബോധമാണ് പ്രകൃതിയെ നാശോന്മുഖമാക്കിയത്. പക്ഷികളാകട്ടെ പ്രകൃതിയുടെ സുസ്ഥിരമായ നിലനില്പിനെ
നില നിർത്തുകയുമാണ് ചെയ്യുന്നത്. കേരളത്തിന്റെ പാരിസ്ഥിതീക അവബോധത്തിനും അതിന്റെ പ്രയാണത്തിനും
വലിയ സന്ദേശം നൽകും എന്ന് എം.എൽ. എ. പറഞ്ഞു.

നവംബർ 14,15,16 തീയതികളിൽ നടക്കുന്ന പരിപാടിയിൽ കേരള വനം വകുപ്പ് മേധാവി ഡോ. പ്രമോദ് ജി കൃഷ്ണൻ മുഖ്യ അഥിതിയും ജൈവ വൈവിധ്യ ബോർഡ്‌ ചെയർമാൻ ഡോ. അനിൽകുമാർ മുഖ്യ പ്രഭാഷണവും നടത്തി.

ഹ്യൂം ഉപദേശക സമിതി ചെയർമാൻ ബി. ബാലഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ വിനോദ് കുമാർ,
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ,
‘വാർഡ് കൗൺസിലർ വത്സല, വാർഡ് മെമ്പർ നന്ത കുമാർ പി. എം,
മുഖ്യാതിഥി
പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ. പ്രമോദ് ജി.കൃഷ്ണൻ, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ
ഡോ. അനിൽകുമാർ,
സി.ശശികുമാർ, സുപ്രഭ ശേഷൻ, ഒ.കെ. ജോണി,
ഹ്യൂം ഡയറക്ടർ സി.കെ. വിഷ്ണുദാസ്, ഫെസ്റ്റിവൽ കൺവീനർ അഹമ്മദ് സയീദ്
എന്നിവർ സംസാരിച്ചു.

പക്ഷി മേള ക്യൂറേറ്റർ ഡോ.ടി.ആർ. സുമ സ്വാഗതവും, ഡോക്ടർ രതീഷ് ആർ.എൽ നന്ദിയും പറഞ്ഞു.

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന 300 ഓളം ഡെലിഗേറ്റുകൾ പങ്കെടുക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ പ്രധാന സർവ്വകലാശാലയിൽ നിന്നുള്ള ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കൂടാതെ പക്ഷികളുടെ വൈവിധ്യം അവ നേരിടുന്ന സംരക്ഷണ പ്രശ്നങ്ങൾ കാലാവസ്ഥ വ്യതിയാനം പക്ഷികളുടെ ജീവിതത്തിലും ദേശാടനത്തിലും പ്രജനനത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്നിവ പ്രമുഖ ശാസ്ത്രഞ്ജരർ സാധാരണക്കാരുമായി സംവദിക്കുന്ന ഓപ്പൺ ഫോറങ്ങൾ എന്നിവ നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള പക്ഷി നിരീക്ഷകരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. കൂടാതെ പൊതുജനങ്ങൾക്കും കുട്ടികൾക്കും പങ്കെടുക്കാവുന്ന നിരവധി കലാ ശിൽപ്പശാലകളും പ്രദർശനങ്ങളും കലാപരിപാടികളും ഉണ്ടായിരിക്കും. ഇന്ത്യയിലെ തന്നെ പ്രമുഖ കലാകാരൻമാർ ആവിഷ്‌കരിക്കുന്ന ശില്പശാലകളിൽ സന്ദർശകർക്ക് നിർമ്മാണത്തിലും ചിത്ര രചനയിലും നേരിട്ട് പങ്കെടുക്കാം. അങ്ങനെ പ്രകൃതിയെ നേരിട്ടറിയാനും അനുഭവിക്കാനുമുള്ള അവസരമാണ് ഹെക്കി ബണ ക്ക് ഒരുക്കുന്നത്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ആശയ സംവാദം രൂപപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന പരിപാടിയിൽ സി എസ് ചന്ദ്രികയുടെ കാന്തൽ ഇ ഉണ്ണിക്കൃഷ്ണന്റെ മുതുപിള്ള എന്നീ പുസ്തകങ്ങളിലെ കഥാ പത്രങ്ങൾ പങ്കെടുക്കുന്ന സംവാദങ്ങൾ നടക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version