മാനന്തവാടി :15 ദിവസം നീണ്ടുനിൽക്കുന്ന മാനന്തവാടി ഫെസ്റ്റ് ആരംഭിച്ചു മാനന്തവാടി മൈസൂർ റോഡിൽ കല്ലാട്ട് മാളിന് സമീപം മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആണ് മാനന്തവാടി ഫെസ്റ്റ് നടത്തുന്നത്
പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു മാനന്തവാടി ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചുഅസോസിയേഷൻ പ്രസിഡണ്ട് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു
പി ടി ബിജു
വാഴയിൽ അബ്ദുള്ള, എൻ പി ഷിബി വിലാസിനി ഗോപൻ എന്നിവർ പ്രസംഗിച്ചു. പി വി മഹേഷ് സ്വാഗതവും ശിഹാബ് മലബാർ നന്ദിയും പറഞ്ഞു. വൈകിട്ട് 5 മണി മുതൽ 10 മണി വരെ ആകർഷകമായ വിവിധ റൈഡുകളും മറ്റ് കലാപരിപാടികളും
എല്ലാദിവസവും
വിവിധ ട്രൂപ്പുകളുടെ
ഗാനമേളയും
ഫെസ്റ്റ് ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്.
