Home Uncategorized ജെ.സി.എല്‍: വയനാട് ടീം ജഴ്‌സി പ്രകാശനം ചെയ്തു

ജെ.സി.എല്‍: വയനാട് ടീം ജഴ്‌സി പ്രകാശനം ചെയ്തു

0

കല്‍പറ്റ: മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജെ.സി.എല്‍ സീസണ്‍ 3 ടൂര്‍ണമെന്റിലേക്കുള്ള വയനാട് ജില്ലാ ടീമിന്റെ ജഴ്‌സി ഇന്ത്യന്‍ വനിതാ ടീം അംഗം മിന്നുമണി പ്രകാശനം ചെയ്തു. സെപ്റ്റംബര്‍ 12, 13, 14 തീയതികളില്‍ മീനങ്ങാടി കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ടീമുകളും കെ.യു.ഡബ്ല്യു.ജെ ഇലവന്‍, കേരള സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് അസോസിയേഷന്‍ ഇലവന്‍ തുടങ്ങിയ ടീമുകളും മാറ്റുരയ്ക്കും. ജഴ്‌സി പ്രകാശന ചടങ്ങില്‍ പ്രസ് ക്ലബ് സെക്രട്ടറി ജോമോന്‍ ജോസഫ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.എസ് മുസ്തഫ അധ്യക്ഷത വഹിച്ചു. വയനാട് ടീം മാനേജര്‍ എ.എസ് ഗിരീഷ്, ക്യാപ്റ്റന്‍ എ.പി ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version