കൽപറ്റ : കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിന്റെ പ്രതിമാസ പരിപാടിയായ പാട്ടരുവി 26-ാമത് പതിപ്പ് ഓണപ്പാട്ടുകളാൽ സമൃദ്ധമായി.
മലയാള സിനിമയിലെയും ലളിത ഗാനങ്ങളിലെയും ഓണപ്പാട്ടുകൾ വയനാട്ടിലെ ഗായകർ അവതരിപ്പിച്ചു.
എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ. എസ്. എ. നസീർ മുഖ്യതിഥിയായി. ഗ്രന്ഥലയം വൈസ് പ്രസിഡന്റ് ഇ. ശേഖരൻ അധ്യക്ഷത വഹിച്ചു. പാട്ടരുവി കൺവീനർ എസ്.സി. ജോൺ, വി.കെ. സജികുമാർ, പി.എം. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഇ.പി. പ്രശാന്ത്, കെ.ആർ. ഗോപി,
ടി.പി. തോമസ്, വിജയമ്മ വിശ്വനാഥ്., കെ. പ്രേംജിത്ത്, ഷിനി ഷിജു തുടങ്ങിയവർ ഗാനങ്ങൾ അവതരിപ്പിച്ചു.
