Home Uncategorized വിശ്വാസത്തിന്‍റെ പേരില്‍ വീട്ടില്‍ പ്രസവം: ഇടുക്കിയില്‍ നവജാത ശിശു മരിച്ചു; കേസ്

വിശ്വാസത്തിന്‍റെ പേരില്‍ വീട്ടില്‍ പ്രസവം: ഇടുക്കിയില്‍ നവജാത ശിശു മരിച്ചു; കേസ്

0

തൊടുപുഴ: ഇടുക്കി മണിയാറന്‍കുടിയില്‍ വീട്ടില്‍ വച്ച് പ്രസവമെടുത്തതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. പാസ്റ്റര്‍ ജോണ്‍സന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയില്‍ ചികിത്സ തേടാത്തവിഭാഗത്തില്‍ പെട്ടവരാണ് ജോണ്‍സനും കുടുംബവും.

സംഭവത്തിന് പിന്നാലെ പൊലീസും ആരോഗ്യ വകുപ്പും ഇടപെട്ട് അമ്മയെ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് ഇടുക്കി പൊലീസ് കേസെടുത്തു. തിരുവല്ലയില്‍ ജോലി ചെയ്യുന്ന ജോണ്‍സണും കുടുംബവും കുറച്ചു നാള്‍ മുന്‍പ് മുതലാണ് മണിയാറന്‍കുടിയില്‍ വാടകക്ക് താമസിക്കാന്‍ തുടങ്ങിയത്.

കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എത്തിയെങ്കിലും ഇവര്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറായില്ല. പിന്നീട് പൊലിസിന്റെ സഹായത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version