Home Uncategorized അഞ്ചുകുന്ന് മൻഹജുൽ ഹുദാ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മീലാദ് റാലി നടത്തി.

അഞ്ചുകുന്ന് മൻഹജുൽ ഹുദാ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മീലാദ് റാലി നടത്തി.

0

അഞ്ചുകുന്ന് :- അഞ്ചുകുന്ന് മൻഹജുൽ ഹുദാ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മീലാദ് റാലി നടത്തി. മഹല്ല് ഖത്തീബ് സിയാദ് ഫൈസി തിരുവനന്തപുരം, മഹല്ല് പ്രസിഡൻ്റ് കക്കാടൻ അബ്ദുല്ല, മസ്ജിദ് പുനർനിർമ്മാണ കമ്മറ്റി ചെയർമാൻ ഉസ്മാൻ അണിയേരി നേതൃത്വം നൽകി. വെള്ളിയാഴ്ച ജുമുഅ നിസ്കാരാനന്തരം മഹല്ല് ചെയർമാൻ പടയൻ അബ്ദുല്ല ഹാജി പതാക ഉയർത്തി ആരംഭിച്ച ആഘോഷ പരിപാടികൾ വിദ്യാർത്ഥികളുടെ കലാ- സാംസ്കാരീക മൽസരങ്ങൾ, ബുർദ്ദ മജ്ലിസ്, ദുആ സദസ്സ് തുടങ്ങിയ വിവിധ പരിപാടികളോടെ സമാപിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version