Home Uncategorized ഓണാഘോഷം വേറിട്ട അനുഭവമായി

ഓണാഘോഷം വേറിട്ട അനുഭവമായി

0

കൽപറ്റ: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കൽപറ്റ ഗവ: കോളേജ് ലേണിങ് സെൻ്ററിലെ ഡിഗ്രി, പി.ജി. പഠിതാക്കളുടെ ഓണാഘോഷം വേറിട്ടൊരു അനുഭവമായി. ഗുരുവോണം എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷത്തിന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നു നൂറ്കണക്കിന് ലേണേഴ്സ് പങ്കെടുത്തു.
വിവിധ വിഷയങ്ങളിൽ വിവിധ സെമസ്റ്ററുകളിലായി 1700 ൽ അധികം പേർ ഇതിനകം ഡിഗ്രി, പി.ജി.കോഴ്സിന് അഡ്മിഷൻ നേടിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം അധ്യാപകരടങ്ങുന്ന സർക്കാർ ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, പൊതുപ്രവർത്തകർ, സാക്ഷരതാ തുല്യത നേടിയവർ തുടങ്ങി വിവിധ പ്രായത്തിലുള്ളവർക്ക് പഠിക്കാൻ അവസരം നൽക്കുന്നതാണ് ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രത്യേകത.
സാരംഗി ഓഡിറ്റേ റിയത്തിൽ നടന്ന ഓണാഘോഷം സെൻ്റർ കോ-ഓഡിനേറ്റർ വിനോദ് തോമസ് ഉദ്ഘാടനം ചെയ്തു.
അക്കാദമിക് കൗൺസിലർമാരായ അർജുൻ ശിവരാമൻ, ഷിനോജ് കെ.എം, ബിജു ടി.ടി, ഡെന്നി പോൾ ലേണേഴ്സ് പ്രതിനിധികളായ ടി.കെ.മമ്മൂട്ടി, സിസ്റ്റർ നീതു, റാഷിദ് എ.കെ, ജിനിഷ കെ.എം, ജംസിത്ത് കെ. എന്നിവർ പ്രസംഗിച്ചു.
സിറാജ് വേലിയമ്പം, ഷാജി കെ.എൻ, റാലിമ പി.ആർ, മഹമ്മൂദ് കേളോത്ത്, കെ.അനിൽകുമാർ, റുബീന മരക്കാർ, ലിൻ്റ ബേബി, എന്നിവർ നേതൃത്വം നൽകി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version