Home Uncategorized കൈനാട്ടി ഗവ. ജനറൽ ആശുപത്രിയിൽ ഓണസദ്യയൊരുക്കി കൽപറ്റ ചാരിറ്റബിൾ സൊസൈറ്റി

കൈനാട്ടി ഗവ. ജനറൽ ആശുപത്രിയിൽ ഓണസദ്യയൊരുക്കി കൽപറ്റ ചാരിറ്റബിൾ സൊസൈറ്റി

0

കൽപറ്റ: വിശേഷ – ആഘോഷ ദിവസങ്ങളിൽ പതിവുപോലെ പതിനാലാം വർഷവും കൈനാട്ടി ഗവ. ജനറൽ ആശുപത്രിയിൽ ഓണസദ്യയൊരുക്കി കൽപറ്റ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ. നാടൊട്ടുക്കും ഓണം, പെരുന്നാൾ മറ്റ് ആഘോഷ വിശേഷ ദിനങ്ങൾ നാട്ടിലാകെ നടക്കുമ്പോൾ രോഗം പിടിപെട്ട് സ്വന്തം വീട്ടിലേക്ക് പോകാൻ കഴിയാതെ ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും കൂട്ടുനിൽക്കുന്ന പരിചാരകർക്കും വിഭവസമൃദ്ധമായ ഭക്ഷണമാണ് വിതരണം ചെയ്തു വരുന്നത്. പതിവ് തെറ്റിക്കാതെ ഇത്തവണയും ഓണാശംസകൾ നേരാനും ഓണസദ്യ വിളമ്പാനും കൽപറ്റ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരെത്തി. നഗരത്തിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്കും ഭക്ഷണം വിതരണം ചെയ്തു. 14 വർഷമായി കൽപറ്റ ഗവ:ജനറൽ ആശുപത്രിയിൽ കാലത്തെ മുടങ്ങാതെയുള്ള കഞ്ഞി വിതരണം, സ്പർശ് പദ്ധതിയുടെ ഭാഗമായി ഓട്ടിസം ബാധിതരായ 86 കുട്ടികൾക്ക് ആയിരം രൂപ മാസം തോറും പെൻഷനും നൽകി വരുന്നുണ്ട്. സൊസൈറ്റിയുടെ നേതൃത്വത്തിൽ അർഹരായ രോഗികൾക്ക് മരുന്ന് വിതരണം, ആംബുലൻസ് സേവനം, ആരോഗ്യ ഉപകരണങ്ങളുടെ വിതരണം, പഠനത്തിൽ മിടുക്കരായ കുട്ടികൾക്ക് പ്രോത്സാഹനം, കുട്ടികൾക്ക് നീന്തൽ പരിശീലനം തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങൾ സൊസൈറ്റി നൽകിവരുന്നു. പാലിയേറ്റീവ് സേവനങ്ങളിലും സജീവ സാന്നിധ്യമുണ്ട്. കൽപറ്റ നഗരസഭയിലെയും ജനറൽ ആശുപത്രിയുടെയും കീഴിലുള്ള പ്രൈമറി പാലിയേറ്റീവ് വൊളൻ്റിയർമാരിലധികവും ചാരിറ്റബിൾ സൊസൈറ്റിയിലെ അംഗങ്ങളാണ്. ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഭക്ഷണ വിതരണത്തിന് പ്രസിഡൻ്റ് സൂപ്പി കല്ലങ്കോടൻ, സെക്രട്ടറി കെ.പി.ബഷീർ, ട്രഷറർ മൂസ പുളിയൻ പൊയിൽ, സുൽഫി മാമ്പറ്റ ,സലിം ചാത്തോത്ത്,മുസ്തഫ സി , സമദ് പുളിയൻപൊയിൽ, കട്ടിയാട്ട് കുഞ്ഞുമുഹമ്മദ്,അക്ബർ കൊടശ്ശേരി ,കബീർ. കെ പി എന്നിവർ നേതൃത്വം നൽകി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version