Home Uncategorized ചിലിയെ മൂന്ന് ഗോളിന് തകര്‍ത്ത് ബ്രസീല്‍, ചരിത്രം കുറിച്ച് എസ്‌തേവോ

ചിലിയെ മൂന്ന് ഗോളിന് തകര്‍ത്ത് ബ്രസീല്‍, ചരിത്രം കുറിച്ച് എസ്‌തേവോ

0

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ബ്രസീല്‍. ജയത്തോടെ ഫിഫ ലോകകപ്പ് യോഗ്യതക്കായുള്ള പോരാട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ബ്രസീല്‍ രണ്ടാമതെത്തി. എസ്‌തേവോ, ലൂക്കാസ് പക്വറ്റ, ഗ്വിമറസ് എന്നിവരാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍.

മാറക്കാനയിലെ സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ കളിക്കാനിറങ്ങിയ കാനറികള്‍ക്കായി, 38-ാം മിനിറ്റില്‍ യുവതാരം എസ്‌തേവോ വില്യനാണ് ആദ്യഗോള്‍ നേടിയത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രസീല്‍ താരമെന്ന റെക്കോര്‍ഡും 18 കാരനായ എസ്‌തേവോ നേടി. ഗബ്രിയേല്‍ ജീസസിന്റെ റെക്കോര്‍ഡാണ് മറികടന്നത്.

72-ാം മിനിറ്റില്‍ ലൂക്കാസ് പാക്വറ്റയും 76-ാം മിനിറ്റില്‍ ബ്രൂണോ ഗ്വിമറസും ബ്രസീലിന് വേണ്ടി ഗോള്‍ നേടിയത്. വിജയത്തോടെ, 17 കളിയില്‍ 28 പോയിന്റുമായി അര്‍ജന്റീനക്ക് പിറകില്‍ (38 പോയിന്റ്) ബ്രസീല്‍ രണ്ടാമതെത്തി. 27 പോയിന്റുമായി യുറുഗ്വായ് മൂന്നാമതും 26 പോയിന്റുമായി ഇക്വഡോര്‍ നാലാമതുമാണ്. പോയിന്റ് പട്ടികയില്‍ 10-ാം സ്ഥാനത്തുള്ള ചിലി നേരത്തെ തന്നെ യോഗ്യതകാണാതെ പുറത്തായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version