വിവിധ രാജ്യങ്ങളിലായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന രാജ്യങ്ങളിൽ മുൻനിരയിൽ ഇന്ത്യയുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾ പഠനാർത്ഥവും അതിന് ശേഷം തൊഴിലുമായും മറ്റും വിവിധ വിദേശരാജ്യങ്ങളിലുണ്ട്. കോളജ് പഠനം, ഗവേഷണം എന്നീ മേഖലകളിൽ മാത്രമായി ലോകത്തെ വിവിധ രാജ്യങ്ങളിലായി 13 ലക്ഷത്തിലേറെ ഇന്ത്യൻ വിദ്യാർത്ഥികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ വിദ്യാർത്ഥികളുള്ള 12 പ്രധാനപ്പെട്ട വിദേശരാജ്യങ്ങളുടെ കണക്കെടുത്താൽ രണ്ട് രാജ്യങ്ങളൊഴികെ എല്ലായിടത്തും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഏഴ് രാജ്യങ്ങളിൽ ഇത്തരം അക്രമങ്ങൾക്കിരയായി മരണവും സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുള്ളത് കാനഡയിലാണ് 4,27,000 പേരാണ് 2024 ലെ കണക്ക് പ്രകാരം അവിടെയുള്ളത്. തൊട്ടുപിന്നിൽ യു എസാണ്. അവിടെ 3,37,630 വിദ്യാർത്ഥികളാണുള്ളത്. ഏറ്റവും കുറവ് ഇറ്റലിയിലാണ്. അവിടെ 6,017 ഇന്ത്യൻ വിദ്യാർത്ഥികളാണുള്ളത്. യു കെ, ഓസ്ട്രേലിയ, ജർമ്മനി,റഷ്യ,ഫ്രാൻസ് അയർലാൻഡ്, ന്യൂസിലാൻഡ്, ചൈന, കീർഗിസ്ഥാൻ എന്നീരാജ്യങ്ങളാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളുള്ളത് കാനഡയിലാണ് 4,27,000 പേരാണ് 2024 ലെ കണക്ക് പ്രകാരം അവിടെയുള്ളത്. തൊട്ടുപിന്നിൽ യു എസാണ്. അവിടെ 3,37,630 വിദ്യാർത്ഥികളാണുള്ളത്. ഏറ്റവും കുറവ് ഇറ്റലിയിലാണ്. അവിടെ 6,017 ഇന്ത്യൻ വിദ്യാർത്ഥികളാണുള്ളത്.
ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരെ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് 91 ആക്രമണങ്ങളും തുടർന്ന് 30 മരണങ്ങളുമാണ് വിവിധ വിദേശ രാജ്യങ്ങളിൽ സംഭവിച്ചതെന്ന് പാർലമെന്റിൽ വച്ച കണക്കുകൾ പറയുന്നു. അഞ്ച് വർഷത്തിനിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ ഏറ്റവും കൂടുതൽ ആക്രമണമുണ്ടായതും അതേതുടർന്ന് മരണം സംഭവിച്ചതും കാനഡയിലാണെന്ന് കണക്കുകൾ പറയുന്നു.
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ 27 ആക്രമണങ്ങളും 17 മരണങ്ങളുമാണ് സംഭവിച്ചത്. ആക്രമണങ്ങളുടെ കാര്യത്തിൽ തൊട്ടുപിന്നിൽ റഷ്യയാണ്. 15 ആക്രമണങ്ങളാണ് ഇനത്യൻ വിദ്യാർത്ഥികൾക്ക് നേരെ നടന്നത്. ആക്രമണങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ രണ്ടാമത് യു എസ് ആണ്. അവിടെ ഒമ്പത് ആക്രമണങ്ങളും ഒമ്പത് മരണങ്ങളുമാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതേസമയം ഇന്ത്യൻ വിദ്യാർത്ഥികൾ ഏറെ സുരക്ഷിതമായ രാജ്യങ്ങൾ ഫ്രാൻസും ന്യൂസിലാൻഡുമാണെന്ന് ഈ കണക്കുകൾ കാണിക്കുന്നു. 9,500 വിദ്യാർത്ഥികൾ പഠിക്കുന്ന ഫ്രാൻസിലും 7,300 വിദ്യാർത്ഥികൾ പഠിക്കുന്ന ന്യൂസിലാൻഡിലും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ ഇത്തരം സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.
