Home Uncategorized അംഗ സമാശ്വാസ നിധി വിതരണം ചെയ്തു

അംഗ സമാശ്വാസ നിധി വിതരണം ചെയ്തു

0
അംഗ സമാശ്വാസ നിധി വിതരണം ചെയ്തു

കൽപറ്റ: സഹകരണ അംഗ സമാശ്വാസ നിധി പ്രകാരം വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലെ അംഗമായ ഷാഹുൽ ഹമീദിന് ചികിത്സാ സഹായ ആനുകൂല്യം ബാങ്ക് പ്രസിഡന്റ്‌ കെ.സുഗതൻ വിതരണം ചെയ്തു. സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ഗുരുതരമായ രോഗങ്ങൾ, അപകടങ്ങൾ, അല്ലെങ്കിൽ സാമ്പത്തിക ദുരിതങ്ങൾ എന്നിവയുണ്ടാകുമ്പോൾ ധനസഹായം നൽകുന്നതിനായി കേരള സർക്കാർ സഹകരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണിത്.
സെക്രട്ടറി എ.നൗഷാദ്, അസി.സെക്രട്ടറി ശ്യാംജിത് എ.എച്ച്, കെ. സന്തോഷ് കുമാർ, ദിവ്യ രവി എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here