Home Uncategorized കത്തും ഫോമിന് കാരണം? ‘പോക്കറ്റിലെ ഹനുമാൻ ചാലിസ’! നിതീഷ് റാണയുടെ മറുപടി

കത്തും ഫോമിന് കാരണം? ‘പോക്കറ്റിലെ ഹനുമാൻ ചാലിസ’! നിതീഷ് റാണയുടെ മറുപടി

0

ന്യൂഡൽഹി: തകർപ്പൻ ബാറ്റിങിന്റെ രഹ​സ്യമെന്താണെന്ന ചോദ്യത്തിനു ഹനുമാൻ ചാലിസയാണെന്നു മറുപടി നൽകി ക്രിക്കറ്റ് താരം നിതീഷ് റാണ. ഡൽഹി പ്രീമിയർ ലീ​ഗിൽ‌ മിന്നും ഫോമിൽ ബാറ്റ് വീശുന്നതിനെക്കുറിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. ബാറ്റിങിനു ഇറങ്ങുമ്പോഴെല്ലാം താൻ പോക്കറ്റിൽ ഹനുമാൻ ചാലിസ സൂക്ഷിക്കാറുണ്ടെന്നു അദ്ദേഹം മറുപടി നൽകി.

ഡൽഹി പ്രീമിയർ ലീ​ഗിൽ വെസ്റ്റ് ഡൽഹി ലയൺസിന്റെ ക്യാപ്റ്റനാണ് നിതീഷ്. താരത്തിന്റെ ബാറ്റിങ് മികവിൽ വെസ്റ്റ് ഡൽഹി കിരീടം നേടുകയും ചെയ്തു. സെൻട്രൽ ഡ‍ൽഹി കിങ്സിനെ ഫൈനലിൽ വീഴ്ത്തിയാണ് ലയൺസിന്റെ കിരീട നേട്ടം. ഫൈനലിൽ 49 പന്തിൽ 79 റൺസാണ് നിതീഷ് നേടിയത്. എഴ് സിക്സും 4 ഫോറും സഹിതമായിരുന്നു ഇന്നിങ്സ്. എലിമിനേറ്റർ പോരാട്ടത്തിൽ 55 പന്തിൽ 15 സിക്സും 8 ഫോറും സഹിതം നിതീഷ് 134 റൺസടിച്ച് ടീമിനെ ഫൈനലിലേക്ക് എത്തിച്ചു.

മത്സര ശേഷം മിന്നും ഫോമിന്റെ കാരണമന്വേഷിച്ചപ്പോഴാണ് താരം പോക്കറ്റിൽ നിന്നു ഹനുമാൻ ചാലിസ എടുത്തുയർത്തി കാണിച്ച് മറുപടി നൽകിയത്. ഓരോ തവണ ബാറ്റിങിനു ഇറങ്ങുമ്പോഴും ഇത് ഞാനെന്റെ പോക്കറ്റിൽ സൂക്ഷിച്ചുവയ്ക്കും.

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത സെൻട്രൽ ഡൽഹി കിങ്സ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് നേടിയത്. വെസ്റ്റ് ‍ഡൽഹി നിതീഷിന്റെ കരുത്തിൽ 18 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയ ലക്ഷ്യത്തിലെത്തി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version