Home Uncategorized ഓണക്കാല അധികവില വിതരണം

ഓണക്കാല അധികവില വിതരണം

0

പുല്‍പ്പള്ളി: 2024 ഏപ്രില്‍ ഒന്നുമുതല്‍ 2025 മാർച്ച്‌ 31 വരെ സംഭരിച്ച പാല്‍ ലിറ്ററിന് ഒരു രൂപ ഓണക്കാല അധികവില നല്‍കാൻ കബനിഗിരി ക്ഷീസംഘം ഭരണസമിതി യോഗം തീരുമാനിച്ചു.

2024 ജൂലൈയില്‍ മില്‍മ ലിറ്ററിന് രണ്ട് രൂപ പ്രകാരം അനുവദിച്ച അധികവില ഇതോടൊപ്പം വിതരണം ചെയ്യും.

ആകെ 15 ലക്ഷത്തോളം രൂപയാണ് അധികവിലയായി നല്‍കുന്നത്. തുക ഓഗസ്റ്റ് 21 മുതല്‍ 31 വരെയുള്ള പാല്‍ വിലയ്ക്കൊപ്പം രണ്ടിന് കർഷകരുടെ അക്കൗണ്ടില്‍ ലഭ്യമാക്കും. പ്രസിഡന്‍റ് സുനില്‍ ജോസ് അധ്യക്ഷത വഹിച്ചു.

ഭരണസമിതി അംഗങ്ങളായ ഫ്രെൻസി, റെന്നി ജോർജ്, മായ ഷിജു, സുധിഷ്ണ, ജെസി, തങ്കച്ചൻ, ഗംഗാധരൻ, ശിവരാജ്, സെക്രട്ടറി പി.ജെ. സജി എന്നിവർ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version