Home Uncategorized പുരസ്‌കാര നിറവിൽവയനാട് ജില്ലാപഞ്ചായത്ത്‌ ഹോമിയോ ആശുപത്രി

പുരസ്‌കാര നിറവിൽവയനാട് ജില്ലാപഞ്ചായത്ത്‌ ഹോമിയോ ആശുപത്രി

0

തിരുവനന്തപുരം:
പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി വയനാട് ജില്ലപഞ്ചായത്ത്‌ ഹോമിയോ ആശുപത്രി ശ്രദ്ധേയമായി. 95.24 ശതമാനം മാർക്കോടെയാണ് വയനാട് ജില്ല ഹോമിയോ ആശുപത്രി മൂന്നാം സ്ഥാനം നേടിയത്. ഒന്നര ലക്ഷം രൂപയാണ് അവാർഡ് തുക. സർക്കാർ ആശുപത്രികളിലെ ശുചിത്വം,മാലിന്യ സംസ്കരണം, അണുബാധ നിയന്ത്രണം എന്നിവക്കുള്ള മികച്ച പ്രവർത്തനങ്ങൾക്കാണ് അവാർഡ് നൽകിയത്.
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്നും വയനാട് ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,
ഹോസ്പിറ്റൽ സൂപ്രണ്ട്
ഡോ സുമേഷ് പി, ഡോ.നാദിയ മോൾ പി, ഡോ.അശ്വതി കെ. എൻ തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version