വെള്ളമുണ്ട: പഞ്ചായത്ത് പുലിക്കാട് 15ാം വാർഡിലെ പരിയാരമുക്ക് അത്തോളി കുന്ന് റോഡ് വാർഡ് മെമ്പർ നിസാർ കൊടക്കാട് ഉദ്ഘാടനം ചെയ്തു. വർഷങ്ങൾക്ക് മുമ്പുള്ള റോഡ്
ആണെങ്കിലും റോഡിന് സ്ഥലം
കിട്ടാത്തതിന്റെകാരണത്താൽ ഫണ്ട് അനുവദിക്കാൻ സാധിച്ചിരുന്നില്ല. രണ്ട് വർഷം മുമ്പ് വാർഡ് മെമ്പർ നിസാർ കൊടക്കാടിൻ്റെ ഇടപെടലിന്റെ ഫലമായി പ്രദേശവാസി റോഡിന് ആവശ്യമായ സ്ഥലം നൽകുകയും പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നു മൂന്ന് ലക്ഷം രൂപ ഫണ്ട് അനുവദിച്ച് റോഡ് യാഥാർഥ്യമാവുകയും ചെയ്തതിൻ്റെ സന്തോഷത്തിൽ പ്രദേശവാസികൾ പായസം വിതരണം നടത്തി.
ഹക്കിം എ, ശാഫി എം. നവാസ് പി കെ , ഇസ്മായിൽ കെ, അസീസ്, റംഷാദ് എ, ഉബൈൽ , ഷംസു എ, മുസ്തഫ,ആഷിഖ്, മുനീർ,അമ്മദ്, അബ്ദുള്ള,മുഹമ്മദലി, പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.
