Home Uncategorized സാനു മാസ്റ്റർ അനുസ്മരണം

സാനു മാസ്റ്റർ അനുസ്മരണം

0

കൽപറ്റ: പുരോഗമന കലാസാഹിത്യ സംഘം വയനാട് ജില്ലാ കമ്മിറ്റി, കൽപറ്റ മേഖലാ ലൈബ്രറി സമിതി, ശക്തി ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ സാനു മാസ്റ്റർ അനുസ്മരണം നടത്തി. എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ എക്സിസികുട്ടീവ് കമ്മിറ്റി അംഗവുമായ പി.കെ.ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം.ദേവകുമാർ, ലൈബ്രറി കൗൺസിൽ ജില്ലാ എക്സികുട്ടീവ് കമ്മിറ്റിയംഗം കെ.രാജൻ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം.സുമേഷ് എന്നിവർ സംസാരിച്ചു. മേഖലാ ലൈബ്രറി സമിതി ചെയർമാൻ അബ്ദുൾ സലാം സി അധ്യക്ഷം വഹിച്ച പരിപാടിയിൽ പുരോഗമന കലാ സാഹിത്യ സംഘം കൽപറ്റ മേഖലാ സെക്രട്ടറി ഇ.എ.രാജപ്പൻ സ്വാഗതവും ശക്തി ഗ്രന്ഥശാല പ്രസിഡൻ്റ് മാട്ടിൽ അലവി നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version