Home Uncategorized വീട്ടുവരാന്തയിലെ ഗ്രില്ലില്‍ നിന്നും ഷോക്കേറ്റു; കണ്ണൂരില്‍ അഞ്ചു വയസ്സുകാരന്‍ മരിച്ചു

വീട്ടുവരാന്തയിലെ ഗ്രില്ലില്‍ നിന്നും ഷോക്കേറ്റു; കണ്ണൂരില്‍ അഞ്ചു വയസ്സുകാരന്‍ മരിച്ചു

0

കണ്ണൂര്‍: കണ്ണൂര്‍ കോളാരി കുംഭംമൂലയില്‍ അഞ്ചു വയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു. അല്‍ മുബാറക് ഹൗസില്‍ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടുവരാന്തയിലെ ഗ്രില്‍സില്‍ പിടിപ്പിച്ചിരുന്ന ഡെക്കറേഷന്‍ ലൈറ്റിൽ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്. വീട്ടുവരാന്തയിലെ ഗ്രില്ലിന് മുകളില്‍ പിടിച്ചുകയറുന്നതിടെ മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. തെറിച്ചു വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉളിയില്‍ മജ്‌ലിസ് പ്രീ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. അസ്മാര്‍ മദനിയാണ് പിതാവ്. ആയിഷയാണ് മാതാവ്. കുട്ടിയുടെ മൃതദേഹം തലശ്ശേരി ​സർക്കാർ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version