Home Uncategorized ക്ലിഫ് ഹൗസ് മാർച്ച് : യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

ക്ലിഫ് ഹൗസ് മാർച്ച് : യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

0

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. 28 പേർക്കെതിരെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തത്. പൊലീസിനെതിരെ തീപന്തം എറിഞ്ഞു അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.

ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെതിരെയാണ് ഇന്നലെ രാത്രി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ‌ ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശ്യാംലാല്‍, യൂസഫ്, സാമുവല്‍ എന്നിവരെ റിമാൻഡ് ചെയ്തു. മഹിളാ കോണ്‍ഗ്രസ് നേതാക്കളായ വീണ എസ് നായർ, ലീന, ഡിസിസി ജനറൽ സെക്രട്ടറി ശ്രീകല അടക്കം പ്രതികളാണ്.

പ്രവര്‍ത്തകര്‍ തീപ്പന്തം എറിഞ്ഞുവെന്നും കൈകൊണ്ട് തടഞ്ഞില്ലായിരുന്നുവെങ്കില്‍ മരണം വരെ സംഭവിക്കാമായിരുന്നുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. ജലപീരങ്കി പ്രയോ​ഗിച്ചിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രവർത്തകർ പൊലീസിന് നേർക്ക് തീപ്പന്തം എറിയുകയും ചെയ്തു. തുടർന്ന് ലാത്തിച്ചാർജ് നടത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version