കൽപറ്റ : ചൂരൽമല ദുരന്തത്തെ തുടർന്ന് പ്രയാസമനുഭവിക്കുന്ന വെള്ളാർമല ഹൈസ്കൂൾ വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് വെള്ളാർമല പി ടി എ സമാഹരിക്കുന്ന ഫണ്ടിലേക്ക് കൽപറ്റ എം സി എഫ് പബ്ലിക് സ്കൂൾ അമ്പതിനായിരം രൂപ സംഭാവന നൽകി മാതൃകയായി . പി ടി എ പ്രസിഡന്റ് ജാഫർ ചൂരൽമല തുക ഏറ്റുവാങ്ങി . ചടങ്ങിൽ ഹെഡ്മാസ്റ്റർ ഉണ്ണിക്കൃഷ്ണൻ , എം സി ഫ് സ്കൂൾ പ്രൻസിപ്പൽ നീതു ജെ ജെ , മാനേജർ ഡോ . മുസ്‌തഫ ഫാറൂഖി , പി ടി എ പ്രസിഡന്റ് കെ പി ശംസുദ്ദീൻ , നജീബ് കാരാടൻ , വിദ്യാർഥി പ്രതിനിധികളായ ലൈബ ഫാത്തിമ , മാധവ് പി ജെ , ഇസ റയീസ് , മുഹമ്മദ് ഷാസിൽ , തൻഹ റഫീഖ് എന്നിവർ സംബന്ധിച്ചു .
