Home Uncategorized പരിപാടിക്കു ശേഷം തളർന്നു വീണു; നടനും അവതാരകനുമായ രാജേഷ് കേശവ് ​ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

പരിപാടിക്കു ശേഷം തളർന്നു വീണു; നടനും അവതാരകനുമായ രാജേഷ് കേശവ് ​ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

0

കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവ് ​ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയ്ക്ക് ശേഷം രാജേഷ് തളർന്നു വീഴുകയായിരുന്നുവെന്നും ഉടൻ തന്നെ കൊച്ചി ലേക്‌ഷോർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. രാജേഷിന് ഹൃദയസ്തംഭനം ഉണ്ടായതായാണ് പ്രാഥമിക വിവരം.

ആൻജിയോ പ്ലാസ്റ്റി ചെയ്തതിന് പിന്നാലെ അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. അവതാരകരും രാജേഷ് കേശവിന്റെ സുഹൃത്തുക്കളുമടക്കം നിരവധി പേർ അ​ദ്ദേഹത്തിന്റെ ആരോ​ഗ്യാവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. രാജേഷിന്റെ സുഹൃത്തായ പ്രതാപ് ജയലക്ഷ്മി പങ്കുവച്ച കുറിപ്പാണിപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

ഡിസ്നി, സ്റ്റാർ, സൺ, സീ നെറ്റ്‌വർക്കുകൾ തുടങ്ങിയ പ്രമുഖ ചാനലുകളിൽ അവതാരകനായി രാജേഷ് എത്തിയിട്ടുണ്ട്. ഒപ്പം നിരവധി സിനിമകളുടെ പ്രൊമോഷൻ ഇവന്റുകളിലും രാജേഷ് അവതാരകനായി തിളങ്ങിയിട്ടുണ്ട്. നീന. ഹോട്ടൽ കാലിഫോർണിയ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകളിലും രാജേഷ് കേശവ് അഭിനയിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version