Home Uncategorized പൂഴിത്തോട് -പടിഞ്ഞാറത്തറ പാത: ഭൂമി നഷ്ടപ്പെട്ടവരുടെ ഉപവാസം 30 ന്

പൂഴിത്തോട് -പടിഞ്ഞാറത്തറ പാത: ഭൂമി നഷ്ടപ്പെട്ടവരുടെ ഉപവാസം 30 ന്

0

പടിഞ്ഞാറത്തറ: പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡിന് തറക്കല്ലിട്ടിട്ട് 32 വർഷം തികഞ്ഞിട്ടും പണിപൂർത്തിയാക്കാത്ത അധികൃതരുടെ നീതി നിഷേധത്തിനെതിരെ ഭൂമി നഷ്ടപ്പെട്ടവരുടെ പ്രതിഷേധ ഉപവാസം ഓഗസ്റ്റ് 30 ന് പടിഞ്ഞാറത്തറയിലെ ജനകീയ കർമ്മ സമിതിയു ടെ സമര പന്തലിൽ നടക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന പ്രതിഷേധ പ്രകടനത്തിലും ,പൊതുയോഗത്തിലും മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും പങ്കെടുക്കും. പലയിടത്തും പ്രതിഫലം നൽകി ഭൂമിയേറ്റെടുത്ത് പാതകൾ നിർമിക്കുവാൻ വ്യഗ്രത കാണിക്കുന്നവർ ഒരു രൂപ പ്രതിഫലം വാങ്ങാതെ പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയ്ക്കു വേണ്ടി ഭൂമി നഷ്ടപ്പെട്ടവരോട് കാണിക്കുന്ന നീതിക്കേടിൽ പ്രതിഷേധിച്ചാണ് ഉപവാസം. സമരത്തിന് പൂർണ പിന്തുണ നൽകുവാൻ ജനകീയ കർമ്മ സമിതിയുടെ യോഗം തീരുമാനിച്ചു. പ്രസിഡൻ്റ് ശകുന്തള ഷണ്മുഖൻ അധ്യക്ഷത വഹിച്ചു. ആലിക്കുട്ടി സി.കെ, ഉലഹന്നാൻ പി.ജെ, യുസി ഹുസൈൻ, പ്രകാശൻ വി.കെ, അഷ്റഫ് കുറ്റിയിൽ ബെന്നി മാണിക്കത്ത് എന്നിവർ പ്രസംഗിച്ചു. കമൽ ജോസഫ് വിഷയാവതരണം നടത്തി. സാജൻ തുണ്ടിയിൽ സ്വാഗതവും ഷമീർ കടവണ്ടി നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version