Home Uncategorized പ്രാണായാമംആത്മനിയന്ത്രണം വളർത്തുന്നു:ജുനൈദ് കൈപ്പാണി

പ്രാണായാമംആത്മനിയന്ത്രണം വളർത്തുന്നു:ജുനൈദ് കൈപ്പാണി

0

ദ്വാരക:ആത്മനിയന്ത്രണവും ആത്മവിശ്വാസവും വളർത്തുവാൻ പ്രാണായാമവും യോഗയും സഹായിക്കുമെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി പറഞ്ഞു.ദ്വാരകയിൽ
സമഗ്ര യോഗ & മെഡിറ്റേഷൻ സെന്ററിന്റെ
19-ാമത് ബാച്ചിൻ്റെ യോഗ പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജുനൈദ് കൈപ്പാണി.
എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശിഹാബ് ആയാത്ത് അധ്യക്ഷത വഹിച്ചു.
ഷാജൻ ജോസ്,ബിനു പുതുമന,എം. സി മജീദ്, പ്രദീപ് സി, ഷിജില കെ, സെബാസ്റ്റ്യൻ കെ തുടങ്ങിയവർ പ്രസംഗിച്ചു.

തലച്ചോറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന മനസിന്റെ ചലനം വഴിയാണ് മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളും ശരിയായി പ്രവർത്തിക്കുന്നത്. മനസിന്റെ ചലനത്തെ സഹായിച്ചുകൊണ്ടിരിക്കുന്ന പ്രാണവായു ശരിയായ രീതിയിലും സുഗമമായും എളുപ്പത്തിലും പ്രവർത്തിക്കാൻ വേണ്ടിയാണു തലച്ചോറിനടുത്തായി തന്നെ മൂക്ക്, ചെവി, വായ, കണ്ണ് എന്നീ അവയവങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. ഈ അവയവങ്ങൾ അമിതമായോ, സാധാരണ രീതിയിലും കുറഞ്ഞോ പ്രവർത്തിക്കുമ്പോൾ മനസിന്റെ പ്രവർത്തനം തെറ്റുന്നു. ഇത് പലതരം രോഗങ്ങൾക്കും കാരണമാകുന്നു. ഇതിനെ ക്രമീകരിക്കുവാൻ പ്രാണവായുവിൽ നിന്നും കിട്ടുന്ന ഊർജത്തിന്റെ ആവശ്യം മുഖ്യമാണ്. ഇതിനായി പ്രാണായാമവും മറ്റ് യോഗ മുറകളും പരിശീലിക്കുന്നതു വളരെ ഉത്തമമാണെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version