Home Uncategorized ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണം; കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു

ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണം; കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു

0

കണ്ണൂർ: തോട്ടടയിൽ എസ്എഫ്ഐ നേതാവിനു കുത്തേറ്റു. എടക്കാട് ഏരിയ സെക്രട്ടറി കെഎം വൈഷ്ണവിനെ (23) ബൈക്കിലെത്തിയ സംഘം കുത്തി പരിക്കേൽപ്പിച്ചു. തോട്ടട എസ്എൻ കോളജിനു മുന്നിൽ ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കൈക്കും കാലിനും കുത്തേറ്റ വൈഷ്ണവിനെ എകെ ജിആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദ്യാർഥിനിയെ കമന്റടിച്ചത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ആക്രമണം. വൈഷ്ണവിൻ്റെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ലഹരി മാഫിയ സംഘമാണ് ആക്രമിച്ചതെന്നാണ് വൈഷ്ണവിൻ്റെ പരാതി. അക്രമത്തിൽ എടക്കാട് ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version