Home Uncategorized കലാകാര സംഗമവും, പുരസ്കാര വിതരണവും സംഘടിപ്പിച്ചു

കലാകാര സംഗമവും, പുരസ്കാര വിതരണവും സംഘടിപ്പിച്ചു

0

കൽപറ്റ: ഇഫ്റ്റ (ഐഎൻടിയുസി) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാകാര സംഗമം സംഘടിപ്പിക്കുകയും, ജില്ലയിലെ പ്രമുഖ കലാകാരന്മാരെ പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. ഐ. എൻ. ടി. യു. സി ജില്ലാ പ്രസിഡൻ്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു.
കലാകാരന്മാർക്ക് ഉപജീവനത്തിനുള്ള വരുമാനം ഉറപ്പുവരുത്തുവാനും, രാത്രി 10 മണിക്ക് ശേഷം മൈക്ക് ഉപയോഗിക്കുന്നതിനുള്ള നിരോധനം പിൻവലിക്കുവാനും സർക്കാരിന്റെ ഇടപെടൽ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കലാകാരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് ഐ എൻടിയുസിയുടെ പരിപൂർണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഇഫ്റ്റ ജില്ലാ പ്രസിഡൻ്റ് വയനാട് സക്കറിയാസ് അധ്യക്ഷത വഹിച്ചു.
എഴുത്തുകാരി അമൃത മങ്ങാടത്ത് മുഖ്യപ്രഭാഷണം നടത്തി. ബി.സുരേഷ് ബാബു, ഗിരീഷ് കൽപറ്റ, കെ.കെ. രാജേന്ദ്രൻ, മാത്യു ചോമ്പാല, വി.എസ് ബെന്നി, പി. ലക്ഷമി, എസ് അന്നമ്മ, ആയിഷ പള്ളിയാൽ എന്നിവർ സംസാരിച്ചു.
യോഗാനന്തരം ഇഫ്റ്റ അംഗങ്ങളുടെ വിവിധ കലാപ്രകടനങ്ങളും അരങ്ങേറി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version