കൽപറ്റ: ഭിന്നശേഷി നിയമ നത്തിൻ്റെ പേരിൽ അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ് ടി യു )
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ
ഓഫിസിന് മുന്നിൽ അധ്യാപക പ്രതിരോധം തീർത്തു. ഭിന്നശേഷി സംവരണ തസ്തികകൾ മാറ്റിവച്ചിട്ടും
അധ്യാപക നിയമനങ്ങൾക്ക് അംഗീകാരമില്ല. ശമ്പള സ്കെയ് ലൊ മറ്റു ആനുകൂല്യങ്ങളൊ അനുവദിക്കുന്നില്ല.
ആവശ്യാനുസരണം ഭിന്നശേഷി ഉദ്യോഗാർഥികൾ സംസ്ഥാനത്ത് ലഭ്യമല്ലാത്ത സ്ഥിതിയിൽ അതിന്റെ പേരിൽ നിയമനം തടസപ്പെടുത്തുകയാണ്. ഇക്കാര്യത്തിൽ കോടതി നിർദേശം പാലിക്കാനും
സർക്കാർ തയ്യാറാവുന്നില്ലെന്നും
സമരക്കാർ കുറ്റപ്പെടുത്തി.
ജൂലൈ 15 വരെയുള്ള ആധാർ നിയമനാംഗീകാരത്തിന് പരിഗണിക്കുക തടഞ്ഞുവച്ച ഡി എ കുടിശികയും മറ്റ് ആനുകൂല്യങ്ങളും ഉടൻ നൽകുക,
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക,
12ാം ശമ്പള പരിഷ്കരണ കമ്മിഷൻ ഉടൻ പ്രഖ്യാപിക്കുക, 2015 മുതൽ സർവീസിൽ പ്രവേശിച്ച മുഴുവൻ അധ്യാപകർക്കും ജോലി സംരക്ഷണം ഉറപ്പു നൽകുക,
കായിക അധ്യാപകർ ഉൾപ്പെടെയുള്ള സ്പെഷലിസ്റ്റ് അധ്യാപക പ്രശ്നങ്ങൾ പരിഹരിക്കുക, നേഷണൽ അപ്രൂവ്ഡ് അധ്യാപകരുടെ തടഞ്ഞുവച്ച ശമ്പളം ഉടൻ അനുവദിക്കുക,
ഇംഗ്ലിഷ് അധ്യാപക പ്രശ്നങ്ങൾ പരിഹരിക്കുക
പി .എസ് സി വഴിയുള്ള അധ്യാപക നിയമനങ്ങൾ ത്വരിതപ്പെടുത്തുക,
മെഡിസെപ് പ്രീമിയം വർദ ധിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, മെഡിസെപ്പിൽ സർക്കാർ വിഹിതം ഉൾപ്പെടുത്തുക,
റഫറണ്ടത്തിന്റെ പേരിൽ വിദ്യാലയങ്ങളെ കലുഷിതമാക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ഭാഷാധ്യാപക പ്രശ്നങ്ങൾ പരിഹരിക്കുക,
സംവരണ അട്ടിമറി അവസാനിപ്പിക്കുകസർവീസിലുള്ള അധ്യാപകരെ കെ ടെറ്റിൽ നിന്ന് ഒഴിവാക്കുക, ഹൈസ്കൂളുകളിൽ 1:40 അനുപാതം നടപ്പിലാക്കുക.
സ്പെഷൽ എജ്യുക്കേറ്റർമാർക്ക്
ജോലി സുരക്ഷയും ശമ്പളവും ഉറപ്പ് വരുത്തുക എസ് എസ് കെ പദ്ധതികൾക്കായുള്ള കേന്ദ്ര ഫണ്ട് ഉടൻ അനുവദിക്കുക, വിദ്യാഭ്യാസം വർഗീയവൽക്കരിക്കാനുള്ള
കേന്ദ്ര നീക്കം അവസാനിപ്പിക്കുക
തുടങ്ങിയ ആവശ്യങ്ങൾ
ഉന്നയിച്ചായിരുന്നു സമരം. ജില്ലാ പഞ്ചായത്ത്പ്ര സിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
കെ.എസ് ടി യു ജില്ലാ പ്രസിഡൻ്റ്
കെ.പി ഷൗക്കുമാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നിസാർ കമ്പ സ്വാഗതം ആശംസിച്ചു, സംസ്ഥാന മുൻ
അസോസിയേറ്റ് സെക്രട്ടറി പി.പി.മുഹമ്മദ്
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ.ടി റിഷാദ്, കെ.നസീർ, എം.യു. ലത്തീഫ്
എ.കെ ഷാനവാസ് കെ നിസാമുദ്ദീൻ,
ഷജീർ ചൂരിയാറ്റ, അയ്യൂബ് മുട്ടിൽ
മുനീർ വടകര, ജസ്ന ടീച്ചർ, ഷബീറലി,
ഷഹർബാനു, നസീമ ടീച്ചർ എന്നിവർ
പ്രസംഗിച്ചു. പി.എം ജൗഹർ
നന്ദി പറഞ്ഞു.
