Home Uncategorized കഞ്ചാവുമായി യുവാവ് പിടിയിൽ

കഞ്ചാവുമായി യുവാവ് പിടിയിൽ

0

ബത്തേരി: കേരള മൊബൈൽ ഇന്റർവേഷൻ യൂണിറ്റ് പാർട്ടിയും ബത്തേരി എക്‌സൈസ് റേഞ്ച് ഓഫിസ് സംഘവും ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്തു വച്ച്റേ ഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജ്ന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ബാവലിയിൽ നിന്നു കടത്തിക്കൊണ്ട് വന്ന 695 ഗ്രാം കഞ്ചാവ് സഹിതം മേപ്പാടി മുക്കിൽ പീടിക നെഞ്ചിൻപുരം വീട്ടിൽ എൻ.എൻ.നിധിഷിനെ (24) അറസ്റ്റ് ചെയ്തു. കൂടെ ഉണ്ടായിരുന്ന വൈത്തിരി വെള്ളാർമല വളപ്പിൽ വീട്ടിൽ കാട്ടി എന്ന് വിളിക്കുന്ന അനൂപ് ബൈക്കിൽ രക്ഷപ്പെട്ടു.
ഇയാൾക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. നിധിഷ് മുമ്പും കഞ്ചാവ് കേസിൽ വാറണ്ട് പ്രതിയായിരുന്നു.ഇയാളെ റിമാൻഡ് ചെയ്തു.
പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ( G) ദിനേശൻ ഇ സി പ്രിവന്റിവ് ഓഫിസർ ജോണി കെ സിവിൽ എക്സൈസ് ഓഫിസർമാരായ അനിൽ എ അജയ് കെ എ ചന്ദ്രൻ പി കെ മനു കൃഷ്ണൻ പ്രിവന്റ് ഓഫിസർ ഡ്രൈവർ ബാലചന്ദ്രൻ എന്നിവർ ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version