Home Uncategorized വനംവകുപ്പ് കായികമേളറൈഫിൾ ഷൂട്ടിങ് ട്രയൽസ് നടന്നു

വനംവകുപ്പ് കായികമേളറൈഫിൾ ഷൂട്ടിങ് ട്രയൽസ് നടന്നു

0

കൽപറ്റ: വനംവകുപ്പ് കായികമേളയുടെ ഭാഗമായുള്ള നോർത്തേൺ സർക്കിൾ റൈഫിൾ ഷൂട്ടിങ് സെലക്ഷൻ ട്രയൽസ് കൈനാട്ടി കൃഷ്ണമോഹൻ മെമ്മോറിയൽ ഷൂട്ടിങ് റേഞ്ചിൽ നടന്നു. വയനാട് ജില്ലാ റൈഫിൾ അസോസിയേഷന്റെ പിന്തുണയോടെയാണ് ട്രയൽസ് നടന്നത്. നോർത്ത് വയനാട് ഡിഎഫ്ഒ ആർ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന്റെ ഭാഗമായി ഷൂട്ടിങ് പഠിക്കുന്നുണ്ടെങ്കിലും ഇത്തരം അവസരങ്ങൾ വനംവകുപ്പ് ജീവനക്കാർ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. വനിതാ ജീവനക്കാർ കൂടുതലായി ഷൂട്ടിങ് പരിശീലനത്തിൽ താൽപര്യമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നോർത്തേൺ സർക്കിൾ സ്പോർട്സ് ഓഫിസർ ഷജ്ന കരീം അധ്യക്ഷത വഹിച്ചു. റൈഫിൾ അസോസിയേഷൻ പരിശീലകരായ മനോജ് ഐസക്, പോൾസൺ വർഗീസ്, റൈഫിൾ ക്ലബ് അംഗങ്ങളായ എം.കെ. വിവേക്, എം.ഡി. അരുൺ, എം.വി. അമർകൃഷ്ണ എന്നിവർ പരിശീലനത്തിനും ട്രയൽസിനും നേതൃത്വം നൽകി. ട്രയൽസിനൊപ്പം ഷൂട്ടർമാർക്കുള്ള പരിശീലനവും നൽകി. നോർത്തേൺ സർക്കിൾ ട്രയൽസിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ സംസ്ഥാനതല ട്രയൽസിൽ പങ്കെടുക്കും. അവിടെയും വിജയിച്ചാലേ നവംബർ ഒന്നു മുതൽ നാലു വരെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ വനംവകുപ്പ് കായികമേളയിൽ പങ്കെടുക്കാനാവൂ. കായികമേളയിലെ മറ്റിനങ്ങളായ ആർച്ചറി, ബാഡ്മിന്റൺ, ചെസ്, പവർലിഫ്റ്റിങ്ങ്, വെയ്റ്റ്ലിഫ്റ്റിങ്ങ് മത്സരങ്ങളും വിവിധയിടങ്ങളിലായി നടക്കുന്നുണ്ട്. 25ന് കൽപറ്റയിൽ വച്ച് അത്ലറ്റിക്സ് മത്സരങ്ങളും നടക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version