കൽപറ്റ: ജോയിന്റ് കൗൺസിലിൻ്റെയും കേരള എൽഎസ്ജി എംപ്ലോയീസ് ഫെഡറേഷൻ്റെയും ആഭിമുഖ്യത്തിൽ
തദ്ദേശ സ്വയംഭരണ വകുപ്പ് വയനാട് ജില്ലാ ജോയിൻ്റ് ഡയറക്‌ടർ ഓഫിസിനു മുന്നിൽ ധർണ നടത്തി.
തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണത്തിലെ അപാകതകൾ പരിഹരിക്കുക, തദ്ദേശ വകുപ്പിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സമിതിയെ നിയമിക്കുക,
മുൻസിപ്പൽ ജീവനക്കാരുടെ പെൻഷൻ സർക്കാർ ഏറ്റെടുക്കുക,
വി.ഇ.ഒ മാരുടെ പ്രമോഷൻ നടപ്പിലാക്കുക, സ്ഥലമാറ്റങ്ങളും പ്രമോഷനും കെ-സമാർട്ടിലെ എച്ച്.ആർ.എം.എസ് വഴി നടപ്പിലാക്കുക, പ്രതികാര ബുദ്ധിയോട് കൂടിയുള്ള അച്ചടക്ക നടപടികൾ അവസാനിപ്പിക്കുക,
പഞ്ചായത്തുകളിൽ നിന്ന് മറ്റിടങ്ങളിലേയ്ക്ക് സ്ഥലം മാറ്റുന്നവരെ താൽക്കാലിക ജീവനക്കാർ ആക്കുന്നത് അവസാനിപ്പിക്കുക,
സെക്രട്ടറി തസ്‌തികയിലെ നേരിട്ടുള്ള നിയമനം അവസാനിപ്പിക്കുക,
ജോലിഭാരത്തിനനുസൃതമായി തീർപ്പാക്കലുകൾക്ക് സമയം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആയിരുന്നു ധർണ.
ധർണ ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം രാകേഷ് മോഹൻ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് പ്രിൻസ് തോമസ് അധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി സുനിൽമോൻ ടി ഡി സ്വാഗതവും ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ജയപ്രകാശ് എം പി, കെ എൽ ഇ എഫ് ജില്ലാ സെക്രട്ടറി രേഖ സി എം എന്നിവർ അഭിവാദ്യവും അർപ്പിച്ചു.
