കൽപറ്റ : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുഖമാസിക “ഗ്രന്ഥാലോകം” വാർഷിക വരിസംഖ്യ ക്യാമ്പയ്ൻ വൈത്തിരി താലൂക്ക് ഉദ്ഘാടനം ജില്ലാ ലൈബ്രറി ഹാളിൽ നടന്ന ലൈബ്രറി സെക്രട്ടറിമാരുടെ ഗ്രാന്റ് അപേക്ഷ പരിശീലന പരിപാടിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കൽപറ്റ യൂണിറ്റ് സെക്രട്ടറി കെ. രഞ്ജിത്ത് ഗ്രന്ഥാലോകത്തിന്റെ ആദ്യ വാർഷിക വരിസംഖ്യ ജില്ലാ ജോയിന്റ് സെക്രട്ടറി എം. ദേവകുമാറിന് കൈമാറി. നവോദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഡോ. അംബിചിറയിൽ രചിച്ച “ഓർമ്മ മരത്തണലിൽ” എന്ന പുസ്തകം വൈത്തിരി താലൂക്കിലെ മുഴുവൻ ലൈബ്രറികൾക്കും സൗജന്യമായി അദ്ദേഹം വിതരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി. കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു .വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ്, പഞ്ചായത്ത് സമിതി ഭാരവാഹികളായ കെ. ഡി. സുദർശൻ, പി. ബിജു, എം. കെ. ജയിംസ്, പി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
