Home Uncategorized ഏകദിന ശിൽപശാല സംഘടിപ്പിച്ചു

ഏകദിന ശിൽപശാല സംഘടിപ്പിച്ചു

0

ജനകീയ ഹോട്ടലുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തന പരിപാടികൾ തയ്യാറാക്കുന്നതിനും, പ്രവർത്തനരഹിതമായ പുനരുജ്ജീവിപ്പിക്കാൻ സാധ്യതയുള്ള ജനകീയ ഹോട്ടലുകളെ വീണ്ടും പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുന്നതിന്റെയും ഭാഗമായി ജില്ലയിലെ ജനകീയ ഹോട്ടൽ സംരഭകരുടെ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 10 മണി മുതൽ ആരംഭിച്ച ശില്പശാല ജില്ലാ മിഷൻ കോർഡിനേറ്റർ സലീന കെ എം ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ആമീൻ കെ കെ അധ്യക്ഷനായി.മൈക്രോ എന്റെർപ്രൈസ് ജില്ലാ പ്രോഗ്രാം മാനേജർ ഹുദൈഫ് പി ശില്പശാലയുടെ ഉദ്ദേശങ്ങൾ വിശദീകരിച്ചു.ബത്തേരി സി ഡി എസ് ചെയർപേഴ്സൺ സുപ്രിയ, ജില്ലാ പ്രോഗ്രാം മാനേജർ ശ്രുതി രാജൻ, അമ്പലവയൽ എം ഇ കൺവീനർ വിശാലം, ബ്ലോക്ക്‌ കോർഡിനേറ്റർമാരായ അതുല്യ,ടെനി, വിദ്യ മോൾ എന്നിവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version