Home Uncategorized പൾസ് എമർജൻസി ടീം യൂണിറ്റിന് യൂണിഫോം

പൾസ് എമർജൻസി ടീം യൂണിറ്റിന് യൂണിഫോം

0

കോട്ടത്തറ: ജംഇയ്യത്തുൽ ഉലമാ ഹിന്ദ് വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൾസ് എമർജൻസി ടീം വെണ്ണിയോട് യൂണിറ്റിന് യൂണിഫോം വിതരണം ചെയ്തു. ദുരന്ത കാലങ്ങളിൽ ജീവൻ മറന്ന് റെസ്ക്യൂ ചെയ്യുന്ന ടീം അംഗങ്ങളിൽ എല്ലാവരും സാധാരണക്കാരായ കൂലിവേലക്കാരാണ്.
സന്നദ്ധ പ്രവർത്തനങ്ങളിൽ ത്യാഗപൂർണ്ണമായ ഒട്ടേറെ പ്രവൃത്തികൾ ചെയ്യുന്ന വെണ്ണിയോട് ടീമിനെ ആദരിക്കുന്നതിൻ്റെ ഭാഗമായാണ് രാജ്യത്തിൻ്റെ 79ാം സ്വാതന്ത്ര്യദിനത്തിൽ
പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയിൽ യൂണിറ്റ് പ്രസിഡൻ്റ് മൻസൂർ പൊയിൽ അധ്യക്ഷത വഹിച്ചു.
ജംഇയ്യത്തുൽ ഉലമാ ഹിന്ദ് ജില്ലാ പ്രസിഡൻ്റ് നയീം തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു. യൂണിഫോം വിതരണം
മമ്മൂട്ടി അഞ്ചുകുന്ന് നിർവഹിച്ചു. ഗഫൂർ വെണ്ണിയോട്, സലിം കൽപറ്റ , വി. മോഹനൻ, സരിത വസ്തിക്കുന്ന്, ജാഫർ വാളൽ, ബി.ജു എം. ജെ എന്നിവർ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version