കൽപറ്റ:കേന്ദ്ര സർക്കാർ സാമ്രാജ്യത്വ ദാസ്യവേല അവസാനിപ്പിക്കുക, കോർപ്പറേറ്റ് കമ്പനികൾ കൃഷിയിടങ്ങൾ വിടുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി തൊഴിലാളി – കർഷക – തൊഴിലാളി സംഘടനകൾ സംയുക്തമായി പ്രതിഷേധ കൂട്ടായ്മ നടത്തി.
കൽപറ്റ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ സിഐടിയു ജില്ലാ പ്രസിഡൻ്റ് പി . വി . സഹദേവൻ ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ സെക്രട്ടറി സി എസ് സ്റ്റാൻലി അധ്യക്ഷത വന്നിച്ചു. എം മധു, കെ സുഗതൻ, എം.ഡി. സെബാസ്റ്റ്യൻ, ജെയിൻ ആൻ്റണി, കെ മുഹമ്മദ് കുട്ടി, പി കെ അബു, ബീന രതീഷ്, നിജിത സുഭാഷ് എന്നിവർ സംസാരിച്ചു. കർഷക സംഘം സംഘം ഏരിയാ സെക്രട്ടറി കെ അബ്ദുറഹിമാൻ സ്വാഗതവും കെഎസ്കെടിയു ജില്ലാ വൈസ് പ്രസിഡൻ്റ് വി ബാവ നന്ദിയും പറഞ്ഞു.
