മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ തൊണ്ടർനാട്, വെള്ളമുണ്ട, എടവക, തവിഞ്ഞാൽ, ഗ്രാമപഞ്ചായത്തുകളിലെ പിഎംഎവൈ ഭവന നിർമ്മാണ പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ബ്ലോക്ക് ട്രൈസം ഹാളിൽ നടന്നു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ അധ്യക്ഷനായ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ രാജേഷ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി വിജോൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി, അംഗങ്ങളായ ഇന്ദിരാ പ്രേമചന്ദ്രൻ, പി ചന്ദ്രൻ, രമ്യ താരേഷ്, അസീസ് വാളാട്, പി കെ അമീൻ, ജോയ്സി ഷാജു, വി ബാലൻ, ജോയിന്റ് ബിഡിഒ ആലി വള്ളി എന്നിവർ പങ്കെടുത്തു.
