മൂപ്പൈനാട് മൃഗാശുപത്രിയിൽ ക്ഷീര കർഷകർക്കുള്ള ധാതുലവണ മിശ്രിതം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബാൻ സലാം അധ്യക്ഷനായിരുന്നു. വെറ്ററിനറി ഡോ. ശർമ്മദ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഡയാന മച്ചാഡോ, ക്ഷീരസംഘം ഡയറക്ടർമാരായ മുജീബ്, ജോയ്മോൻ, ക്ഷീര കർഷകർ തുടങ്ങിയവർ പങ്കെടുത്തു
