Home Uncategorized എസ്പിസി യൂണിറ്റുകൾക്ക് ബാന്റ് സെറ്റ് വിതരണം ചെയ്തു

എസ്പിസി യൂണിറ്റുകൾക്ക് ബാന്റ് സെറ്റ് വിതരണം ചെയ്തു

0

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ മൂന്ന് സ്കൂളുകളിലെ എസ്പിസി യൂണിറ്റുകൾക്ക് ബാന്റ് സെറ്റ് വിതരണം ചെയ്തു. വാരാമ്പറ്റ ഗവ. ഹൈസ്കൂളിൽ നടന്ന വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. 14 ലക്ഷം രൂപ ചെലവിൽ വെള്ളമുണ്ട ജിഎംഎച്ച്എസ്എസ്, വാകേരി ജിഎച്ച്എസ്എസ്, തരിയോട് ജിഎച്ച്എസ്എസ് എന്നീ സ്കൂളുകൾക്കാണ് ബാന്റ് സെറ്റ് ലഭിച്ചത്.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷനായി. എസ്പിസി എഡിഎൻഒ സബ് ഇൻസ്‌പെക്ടർ മോഹൻദാസ്, ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ഡിഡിഇ വി എ ശശീന്ദ്ര വ്യാസ്, ഡിഇഒ സി വി മൻമോഹൻ, അധ്യാപകർ, പിടിഎ അംഗങ്ങൾ, എസ്പിസി കേഡറ്റുകൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version