പുതിയ കാലത്ത് സ്‍മാർട്ട് ഡിവൈസുകൾ നമ്മുടെ ജീവിതം എളുപ്പമാക്കുന്നു. പക്ഷേ ഇന്‍റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന, വേണ്ടത്ര സുരക്ഷിതമില്ലാത്ത ചില ഡിവൈസുകൾ അപകടകാരിയാകാനും സാധ്യതയുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് വിശദമായി.
സുരക്ഷാ ക്യാമറകൾ
സുരക്ഷയ്ക്കായിട്ടായിരിക്കും എല്ലാവരും സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്നത്. എന്നാൽ സുരക്ഷിതമല്ലാത്ത സുരക്ഷാ ക്യാമറകൾ ചൂഷണം ചെയ്ത് നിങ്ങളുടെ വീട്ടിലേക്ക് ഹാക്കർമാർ അതിക്രമിച്ചുകയറാനും സ്വകാര്യതയും സുരക്ഷയും ഒരുപോലെ നഷ്‍ടമാകാനും സാധ്യതയുണ്ട്. ചില സന്ദർഭങ്ങളിൽ, ഹാക്ക് ചെയ്യപ്പെട്ട ക്യാമറ ഫീഡുകൾ ഉടമ അറിയാതെ ഓൺലൈനിൽ സ്ട്രീം ചെയ്യപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
നിങ്ങളുടെ സുരക്ഷാ ക്യാമറകൾ സുരക്ഷിതമാക്കാൻ ശക്തമായ ഒരു പാസ്‌വേഡ് സജ്ജമാക്കുക. ഒപ്പം ടൂ ഫാക്ടർ ഒതന്‍റിഫിക്കേഷൻ ഉറപ്പാക്കുക, ക്യാമറയുടെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വാഗ്‌ദാനം ചെയ്യുന്നതോ ക്യാമറ ഉപയോഗത്തിലില്ലാത്ത സമയങ്ങളിൽ ഫിസിക്കൽ പ്രൈവസി ഷട്ടർ ഉൾപ്പെടുത്തുന്നതോ ആയ മോഡലുകൾ തിരഞ്ഞെടുക്കുക.
