കൽപറ്റ:യുവജാഗരൺ എയ്ഡ്സ് ബോധവൽക്കരണം വയനാട് ജില്ലാ തല ഉദ്ഘാടനം എൻ എം എസ് എം ഗവ. കോളേജിൽ പ്രിൻസിപ്പൽ പ്രൊഫ. സുബിൻ പി ജോസഫ് നിർവഹിച്ചു.
എൻഎസ്എസ് -യുവജാഗരൺ പ്രോജക്ട് ജില്ലാ കോർഡിനേറ്റർ വിനീത കെ നായർ അധ്യക്ഷത വഹിച്ചു .എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഡോ.മുരളീധരൻ, പി ടി എ സെക്രട്ടറി രജിത് എം ആർ, എൻഎസ്എസ് -യുവജഗരൺ നോഡൽ ഓഫിസർ സ്മിനി മോൾ ,എൻഎസ്എസ് സെക്രട്ടറിമാരായ നേഹല, ആദർശ് എന്നിവർ പങ്കെടുത്തു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ വിനീഷ എം എസ് സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി മുഹമ്മദ് ഫിനാസ് നന്ദിയും രേഖപ്പെടുത്തി. നൃത്താഞ്ജലി പയ്യോളി സംഘം ബോധവൽക്കരണ പരിപാടി അവതരിപ്പിച്ചു .
